ഉമര്‍ കരയുകയായിരുന്നു!

രു ദിവസം ഉമര്(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില് വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള് തിരുനബി എഴുന്നേറ്റു. ഉമര്, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത് പനയോലപ്പാടുകള് തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര് മുറിയുടെ ചുറ്റും നോക്കുകയായിരുന്നു.


സ്നേഹറസൂല് കൂട്ടുകാരനെ നോക്കി. ഉമര് കരയുകയായിരുന്നു!

കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട് നബി ചോദിച്ചു:

``ഉമര്, എന്തിനാണ് കരയുന്നത്?''



ആ പാടുകളാണ് ഉമറിനെ കരയിച്ചത്. സത്യവിശ്വാസികളുടെ നേതാവ്. ഒരു സാമ്രാജ്യത്തിന്റെ അധിപന്! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്ത്തിു!! ഇതിനേക്കാള് ദാരിദ്ര്യം ആ രാജ്യത്ത് മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ് വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്ക്കാതെ അദ്ദേഹം കരഞ്ഞു.

എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു: ``ഉമര്, സുഖങ്ങള് പെരുകിയാല് സ്വര്ഗം നേടാനാവില്ല. രസങ്ങള് കുറച്ചു മതി. എന്റെ മനസ്സ് ശാന്തമാണ്. എനിക്കു പരാതികളില്ല; ഞാന് കരയുന്നില്ല. ഉമര്, താങ്കളും കരയരുത്!''

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ് മഹത്വത്തിന്റെ മാര്ഗംല. ഇങ്ങനെ മാതൃകയാകേണ്ടവര് തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള് നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്. സ്വര്ഗീത്തില് വിശ്വാസമുണ്ടെങ്കില് ആ സ്വര്ഗീത്തിനാവട്ടെ നമ്മുടെ കൊതി!

0 comments:

Post a Comment