May Allah accept from me and you all our good-deeds. Aameen..
May Allah help us to maintain 'the sprit for the good deeds and the the will power to fight evil power, we acived in this holy month thruogh SIYAM, QIYAM AND THILAVATHIL QUR"AAN through out the life . Aameen..

മെയിലാഞ്ചി ചോപ്പിന്റെ മോന്ച്ചുമായി
സ്നേഹത്തിന്റെ നറൂപൂക്കള്‍ വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ കൂടി വരവായി....

എല്ലാ സുഹ്ര്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍!


സ്നേഹത്തിന്‍റ്റെയും,


സഹനത്തിന്റെയും,

സാഹോദര്യത്തിന്റെയും,

സഹാനുഭൂതിയുടെയും,

സന്തോഷത്തിന്റെയും,

...സുദിനങ്ങള്‍ വരവായി...

അകംനിറഞ്ഞ റമദാന്‍ ആശംസകള്‍...!!നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ വിനീതനെയും ഉള്‍പ്പെടുത്തുക
എന്റെ ബ്ലോഗ്ഗര്‍ സുഹ്ര്ത്തുക്കളെ , അല്‍ ഹമ്ദുലില്ലഹ്   എന്റെ നിക്കഹ് കഴിഞ്ഞു! ഏപ്രില്‍ 1, 2011നു! (ഇതെന്തു പരിപാടിയാ  വൈക്കം മുഹമ്മദ്‌ ബഷീര്‍ പാത്തുമ്മയുടെ ആടില്‍ അടു പ്രസവിച്ചത് വിവരിച്ചത് പോലെ ഡും എന്നും പറഞ്ഞു  വെച്ചപോലെ എന്ന് പറയല്ലേ! ) ശരിക്കും പറഞ്ഞാല്‍ എല്ലാം അങ്ങ് പെട്ടെന്നായിരുന്നു..!

എന്റെ  നിക്കഹിനെ കുറിച്ച എന്റെഅല്ല ഞങ്ങളുടെ പ്രിയപ്പെട്ട്ട ബഷീര്‍ച്ച എന്ന ബഷീര്‍ കരുവകൊടു www.mykasaragod.com ല്‍ എഴുതിയ ബ്ലോഗ്‌ ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു...
.......................................................................................

2011 ഏപ്രില്‍  1     വെള്ളി

അഫ്സലിന്റെ  നിക്കാഹിനു  വേണ്ടി  ഷാര്‍ജയിലേക്ക്  യാത്ര  പുറപ്പെട്ടതായിരുന്നു .ബസ്സിലായിരുന്നു യാത്ര .കൂടെ വി.വി.എം  പാവൂരും .ഞാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും ടിക്കറ്റ് എടുത്തു പാവൂര്‍ എന്നെ കാത്തിരിക്കയായിരുന്നു വെള്ളിയാഴ്ചയായിരുന്നത് കൊണ്ട് നാട്ടിലെ മാവേലി സ്റ്റോറിന്റെ   മുമ്പിലുള്ള  പോലെ നീണ്ട ക്യുവായിരുന്നു.
ആദ്യത്തെ ബസ്സ്‌ ഫുള്‍ ആയപ്പോള്‍ രണ്ടാമത്തെ ബസ്സെങ്കിലും കിട്ടണേ എന്നായി ഞങ്ങളുടെ ആഗ്രഹം ,കാരണം ജുമുഅക്ക്  മുമ്പെങ്കിലും ഷാര്‍ജയില്‍    എത്തണം,ഏതായാലും ഇരിക്കാന്‍ സ്ഥലം കിട്ടിയില്ല എങ്കിലും രണ്ടാമത്തെ ബസ്സില്‍ ഞങ്ങള്‍  നിന്ന് യാത്ര തുടര്‍ന്ന് ,ഷിന്‍ന്തക ടണലും  കഴിഞ്ഞു സുന്ദരമായ ദുബായ്  പട്ടണത്തിന്റെ
വിരിമാറിലൂടെ ബസ്സ്‌ അതിവേഗം   കുതിച്ചപ്പോള്‍ അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഷാര്‍ജയില്‍  എത്തി .

 എനിക്ക് ഷാര്‍ജ യെ കുറിച്ച് അത്ര പരിചയമില്ലെങ്കിലും പാവൂര്‍ ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്നത്‌ പോലെ ഓരോ
മുക്കും മൂലയും തല ഉയര്‍ത്തി അഹംഭാവത്തോടെനില്‍ക്കുന്ന കെട്ടിടത്തിന്റെ പേരും മനപാഠമാണെന്ന് തോന്നി .
ഏകദേശം ജുമുഅ നമസ്കാര  സമയം ആയതു കൊണ്ട് ഞങ്ങള്‍ നേരെ അടുത്തുള്ള പള്ളിയിലേക്ക് തന്നെ പോയി.

വളരെ വളരെ വിശാലമായ പള്ളിയായിരുന്നു അത് .പളളിനിറയെ ആള്‍ക്കൂട്ടവും ,വളരെ പ്രായമായ
ഒരു അറബിയായിരുന്നു ഖുതുബ നിര്‍വഹിക്കാന്‍ വന്നത് .പക്ഷെ  അദ്ദേഹത്തിന്റെ പ്രസംഗത്തില്‍  
ഒരു യുവത്വത്തിനെ ഗാംഭീര്യം  ഉണ്ടായിരുന്നു ,അവസാന നാളിനെ കുറിച്ചുള്ള  ആ ഖുതുബ  ഏകദേശം അരമണിക്കൂര്‍ നീണ്ടു നിന്ന്.
ജുമുഹ നമസ്കാരം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി  അഫ്സലിന്റെ നിക്കാഹ  നടക്കുന്ന ഹോട്ടല്‍  ലക്ഷ്യമാക്കി  നടന്നു നീങ്ങി ,വഴിയില്‍ വെച്ച് തന്നെ  അഫ്സലിന്റെ സഫ്രീനയുടെ ഉപ്പ  ബഷീര്‍ച്ചാനെ  കണ്ടു മുട്ടി ,അവരോടു സലാം പറഞ്ഞു പരിജയപ്പെട്ടു ഞങ്ങള്‍   മെല്ലെ ഹോട്ടലിലേക്ക്  കയറി .

അപ്പോഴേക്കും മൈ കാസര്‍ഗോഡ്‌ കൂട്ടായ്മയുടെ ഏകദേശം മെമ്പര്‍മാരും കുടുംബക്കാരും  സുഹുര്തുക്കളും അവിടെ എത്തിയിരുന്നു , നികാഹ് സദസ്സിന്റെ വാതില്‍ക്കല്‍   തന്നെ നമ്മുടെ പുതുമാരന്‍ യുവകോമളന്‍ അഫ്സല്‍ വരുന്നവരെയൊക്കെ  കൈകൊടുത്തു സ്വീകരിക്കുന്നുണ്ടായിരുന്നു .
അവന്‍ ധരിച്ച ആ പുതിയാപ്പിള കുപ്പായം അവനിക്കു ശരിക്കും ഇണങ്ങിയപ്പോള്‍ അഫ്സലിന്റെ പുഞ്ചിരിക്കു പതിവില്‍ 
കവിഞ്ഞ സൗന്ദര്യമുണ്ടായിരുന്നു ,,ആ പുഞ്ചിരിയുടെ പ്രകാശം അവിടെയൊക്കെ പരക്കുന്നത് പോലെ 
നിക്കഹിന്റെ സമയം അടുത്തപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സദര്‍ മുജീബിച്ച  ശരിക്കും ഒരു മുദരിസായി   എല്ലാവരെയും നിക്കാഹിന്‍റെ സദസ്സിലേക്ക്  സ്വഗതം  ചെയ്തു ,
നിക്കാഹിന്‍റെ പവിത്ര വജനങ്ങള്‍ സദസ്സില്‍ മുഴങ്ങി ,ഉസ്താദ്മാരെയും  ബന്തുക്കളെയും ചങ്ങാതിമാരെയും  സക്ഷി നിര്‍ത്തി   10 പവന്‍ മഹറിനു പകരം അഫ്സല്‍ സഫ്രീനാനെ സ്വന്തമാക്കിയപ്പോള്‍  അവന്റെ മുഖത്ത്  ഒരു ലോകം  പിടിച്ചടക്കിയ  സന്തോഷമുണ്ടായിരുന്നു .     

കഴുത്തില്‍  ഹാരങ്ങളും ഹൃദയത്തില്‍ കുളിരും കണ്ണില്‍ സന്തോഷാശ്രുക്കളുമായി നിന്ന പുതുമാരനെ മൈ കാസര്‍ഗോഡ്‌  കൂട്ടായ്മയുടെ  ചങ്ങാതിമാര്‍ കസേരയില്‍ ഇരുത്തി പാട്ടുകള്‍ പാടിയും സമ്മാനങ്ങള്‍ നല്‍കിയും സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു അറിയാവുന്ന ഭാഷയില്‍ അറിയാവുന്ന ശൈലിയില്‍   എത്ര എത്ര പാട്ടുകളാണ് എല്ലാവരും പടിയത്ത്‌ , നിയാസും   റിയാസും  ശഹബാനും  സാലിഹും,അമീറും,മുനീറും, പാവൂറും ഇല്ല്യാസുമൊക്കെ
അറിയാവുന്ന രീതിയില്‍ പാടിയപ്പോള്‍  ഏത് പരിപാടിയിലും പുഞ്ചിരിച്ചുകൊണ്ട് പതുക്കെ സംസാരിക്കുന്ന
വാത്സല്യത്തിന്റെ ആള്‍ രൂപമായ യുസുഫ്ച്ചയും  പിന്നെ മുജീബ്ച്ചയും   റഹീമും എം എ യും അശ്രഫും മുസ്തഫയും  നജീബും   ബഷീറുമെല്ലാം  ദഫ്മുട്ടിയും  കൈമുട്ടിയും പ്രോത്സാഹിപ്പിച്ചപ്പോള്‍ ,,നമ്മുടെ കാസര്‍കോട്ട്  ഒരു പുതിയാപ്പിള ചമയിക്കുന്നതിന്റെ  രസവും സുഖവും  എല്ലാവരും നുകരുകയായിരുന്നു .

മൈ കാസര്‍ഗോഡിന്റെ കൂട്ടുകാര്‍ തയ്യാറാക്കിയ മംഗള  പത്രം അതിന്റെ എല്ലാ ഭംഗി യോട് കൂടി  വായിച്ച സാദിഖ്....‌  മൂസ്സ എരിഞ്ഞോളിയുടെ  മിഹ്രാജ് രാവിലെ കാറ്റേ  എന്ന പാട്ട്  അതിന്റെ എല്ലാ രസവും ഉള്‍കൊണ്ട് നാലുവരി പാടിയപ്പോള്‍വി.വി.എം  പാവൂര്‍  പരംവിധിച്ചുമ്മവിട്ടു ,,എന്ന ഗാനവും  തരുണീമണി ബീവി ഖദീജയും, പാടി  ഗംബീരമാക്കിയപ്പോള്‍ സാലിഹ്  ഹിന്ദി ഗാനം പാടി  പരിപാടിക്ക്  കൊഴുപ്പേകി,
അതിനെല്ലാമുപരി  പെണ്‍ ഷാബ്ദത്തില്‍ പാട്ട് പാടി.... നമ്മുടെ പ്രിയപ്പെട്ട എം.എയുടെ പ്രിയതമ  മിസ്രിയ ബീഗത്തിന്  പാട്ട് പാടാനും(ഷമീമാ കടപ്പാട് )ശബാന, ഷമീമ, ഹസീന  മിസ്സിസ്  യുസുഫ്ച്ച  ,ഫാത്തിമ,  സുഹറ എന്നിവര്‍ക്ക്  കൈകൊട്ടനും ആശ കൊടുത്ത ബഷീര്‍ കാഞ്ഞങ്ങാടിന്റെ ....  പാട്ടിനെക്കുറിച്ച് ഇവിടെ  ഞാന്‍  വിളംമ്പാതിരിക്കുന്നത്  എങ്ങിനെ,,;


പിന്നെ ടാക്സി വിലക്ക് വാങ്ങി നിക്കാഹിനു 
പറന്നെത്തിയ  രൂപത്തിലും  ഭാവത്തിലും ഒറിജിനല്‍  ശൈഖിന്റെ ലുക്കുമായി  നിക്കാഹിനു പറന്നെത്തിയ  നമ്മുടെ മുജീബ്  ചയിതോട്ടം എന്ന ചീഫ് ഗസ്റ്റിനെ കുറിച്ചു  ഇവിടെ എഴുതാതിരിക്കാന്‍ വയ്യ,
ഒരു ഉപ്പയെ പോലെ നിക്കഹിന്റെ എല്ലാ പരിപാടിക്കും ചുക്കാന്‍ പിടിച്ചു എല്ലാം ഭംഗിയായി തരണേ എന്ന പ്രാര്‍ത്ഥനയോടെ ഒത്തിരി ഒത്തിരി സന്തോഷത്തിലും ഇത്തിരി ടെന്‍ഷനിലുമായി ഒരു സഹോദരനെപോലെ  ഒരു നല്ല സുഹൃത്തിനെപോലെ എല്ലാ സ്ഥലത്തും ഓടി നടന്ന  സ്നേഹത്തിന്റെയും  വാത്സല്ല്യ ത്തിന്റെയും  ഒരു മരുപച്ച ഹരിത യത്തില്‍ നട്ടുവളര്‍ത്തിയ  അഫ്സലിന്റെ പ്രിയപ്പെട്ട ആപ്പ ബദര്‍

പിന്നെ നിഷ്കളങ്കതയും,   നിഷ്പക്ഷതയും  കൊണ്ട് മനസ്സ് തുറന്നു ഒത്തിരി സംസാരിക്കുന്ന മൈ കാസര്‍ഗോഡ്‌ കൂട്ടായ്മയുടെ  ശിഖിരത്തില്‍  വിരിഞ്ഞു വന്ന ഒരു അപൂര്‍വ ഇനം പൂവ് എന്ന് വിശ്വസിക്കാവുന്ന   എല്ലാ സ്ഥലത്തും സുഗന്ധം പരത്തി  പാറി പറന്ന  ബഷീര്‍ കാഞ്ഞങ്ങാട്... അതെ സഫ്രീനന്റെ പ്രിയപ്പെട്ട ചാച്ച .... പിന്നെ  ശഹബാനും,റിയാസും,യാച്ചുവും, ഷബീറും  തുടങ്ങി  ഫോട്ടോ എടുത്തും  ബിരിയാണി സപ്ലൈ ചെയ്ത് കറങ്ങി നടന്ന  ഷംസീര്‍ ‍ വരെ  മറ്റു കൂട്ടുകാരും   ബന്ധുക്കളും  ചേര്‍ന്ന്  നിക്കാഹ് വന്‍ വിജയമാക്കിയപ്പോള്‍  അത് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായി മാറി,, പ്രത്യേകിച്ചു മൈ  കാസര്‍ഗോഡിന്


എല്ലാം കഴിഞ്ഞുറെഡ്‌ പെപ്പര്‍  ഹോട്ടലിനു പുറത്തു വെച്ച് ഒരിക്കല്‍ കൂടി അവസാനത്തെ ഫോട്ടോ മുഖം മിനുക്കിക്കൊടുത്തു. ഞങ്ങള്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ സമയം നാലു മണി കഴിഞ്ഞിരുന്നു. മുനീറിന്റെ കാറിലായിരുന്നു മടക്കം. മുനീറിന്റെ പ്രിയതമ ശബ്നയും കൂടെയുണ്ടായിരുന്നു. പിന്നെ ഞാനും  പാവൂറും. പിന്നെ കല്യാണത്തിന് വന്ന ഷെയ്ക്ക് ചായത്തോട്ടത്തിനു   ഉള്‍ക്കൊള്ളാനുള്ള  ഭാഗ്യവും മുനീറിന്റെ വണ്ടിക്കുണ്ടായി.
 വണ്ടി മെല്ലെമെല്ലെ ഷാര്‍ജയില്‍ നിന്ന് ദുബായിലേക് മടങ്ങുമ്പോള്‍ ക്രിക്കെറ്റ് മുതല്‍ രാഷ്ട്രീയം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമായി . നികാഹിനു വിളമ്പിയ രുചികരമായ ബിരിയാണിയെ പുകഴ്ത്താനും മുനീര്‍ മടി കാണിച്ചില്ല. അവസാനം മുനീര്‍ മുജീബിന്ബ്റെ അറബി ഡ്രസ്സിലും പിടിച്ചു കയറി. മുജീബിനു ഒരു പി ആര്‍ ഒ യുടെ ലുക്ക്‌ ആണെന്നാണ് മുനീറിന്റെ കമന്റ്‌ ഏതായാലും ഒരുകാര്യം സത്യമാണ്. മുജീബിനു ആ കന്തൂറയും, അറബി  കണ്ണടയും തലക്കെട്ടും നന്നായി യോജിക്കുന്നുണ്ടായിരുന്നു. അതില്‍ " ലാ ഷക്ക ഫീഹി  ". മുജീബും പാവൂറുംദേരയില്‍  ഇറങ്ങി . ഞാന്‍ ബര്‍ദുബായിലും.  മുനീറിനോട് സലാം പറഞ്ഞു റൂമിലേക് നടക്കുമ്പോള്‍ എന്‍റെ ചിന്തകള്‍ക്ക് ചിറകു വെക്കുകയായിരുന്നു. നാളികേരത്തിന്റെ നാട്ടിലേക്. അവിടെ കാത്തിരിക്കുന്ന പൂമുക വാതില്കല്‍ സ്നേഹം വിടര്‍ത്തുന്ന പ്രിയതമയുടെ അടുത്തേക്. അതെ ... വിളിച്ചില്ലല്ലോ വാപ്പ  വിളിച്ചില്ലല്ലോ  വെള്ളിയാഴ്ചയായിട്ടും    വാപ്പ  വിളിച്ചില്ലല്ലോ എന്ന്  പരിഭവിക്കുന്ന    മക്കളുടെ   അടുത്തേക് അറിയാതെ   അറിയാതെ
.....
ഞാന്‍ റൂമിലെത്തി   കമ്പ്യുട്ടറിനു  മുമ്പില്‍   നാടിലെക്കുള്ള  നമ്പറില്‍ ക്ലിക്ക് ചെയ്തു  ..... .  ... അപ്പോള്‍  റൂമിന്റെ  ജനല്‍   പാളികളിലൂടെ    ഒരു കുളിര്‍  കാറ്റ്  എന്നെ  തലോടുകയായിരുന്നു  ആ കുളിര്‍ കാറ്റിന് എന്‍റെ നാട്ടിന്റെ  മണമുണ്ടായിരുന്നു  എന്‍റെ സൌജത്തിന്റെയും  മക്കളുടെയും സുഗന്ധവും ..
Original Post 

പ്രിയപ്പെട്ട മുനീര്‍ച്ച ( മുനീര്‍ കുമ്പള ) ഉണ്ടാക്കിയ ഫോട്ടോ സ്ലൈഡ് ഷോ :
പാവം കരടിക്കുട്ടന്റെ പെടാപാട്...! സൂപ്പര്‍ വീഡിയോ!
നമ്മുടെ ഇമ്തിയാസിനും, ഫൈസുവിനും നൌഷാദിനും കൂടി ഒരു ബമ്പര്‍ ലോട്ടറി പ്രൈസ് അടിച്ചു!

സൌജന്യമായി അമേരിക്കയിലേക്ക് ആഡംബര കപ്പലിലൂടെ ഒരു യാത്ര!

മൂവരും തുണിയും കുപ്പായവും  .. എല്ലാം പെറുക്കി കൊച്ചിക്കു വിട്ടു ..അവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്
ആടിയും പാടിയും പല സ്ഥലങ്ങള്‍ സന്തര്‍ഷിച്ചും അവര്‍ യാത്ര തുടര്‍ന്നു.. ദിവസങ്ങള്‍ പലത് പിന്നിട്ടു..

അങ്ങനെ ഒരു തിവസം രാത്രി മൂവരും സ്വിമ്മിംഗ് പൂളിന്റെ അടുത്തു കൂടി വായും നോക്കി നടക്കുകയായിരുന്നു...

പെട്ടെന്ന്നാണ് അതു സംഭവീച്ചത്‌... ബയങ്കരമായ കൊടുങ്കാറ്റ്! കൂട് ഭീകരമായ സുനാമിയും!
ഇത് എന്റെ ഒരു സഹ പ്രവര്‍ത്തകന്‍  അയച്ച കല്യാണ ക്ഷണപ്പത്രം . നിങ്ങളൊന്നു വായിച്ചു നോക്കിയേ?