Showing posts with label ഉമര്(റ). Show all posts
Showing posts with label ഉമര്(റ). Show all posts
രു ദിവസം ഉമര്(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില് വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള് തിരുനബി എഴുന്നേറ്റു. ഉമര്, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത് പനയോലപ്പാടുകള് തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര് മുറിയുടെ ചുറ്റും നോക്കുകയായിരുന്നു.


സ്നേഹറസൂല് കൂട്ടുകാരനെ നോക്കി. ഉമര് കരയുകയായിരുന്നു!

കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട് നബി ചോദിച്ചു:

``ഉമര്, എന്തിനാണ് കരയുന്നത്?''